Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taj Mahal

താജ്മഹലിന്‍റെ ചരിത്രം അറിയില്ലേ? റൂബിയോയ്ക്ക് ഇറാന്‍റെ പരിഹാസം

ന്യൂ​ഡ​ൽ​ഹി: ച​രി​ത്രം അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ൽ അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ താ​ജ്മ​ഹ​ലി​നു മു​ന്നി​ൽ ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഇ​റാ​ന്‍റെ ഹൈ​ദ​രാ​ബാ​ദി​ലെ കോ​ണ്‍സു​ലേ​റ്റ് ജ​ന​റ​ൽ ഹ​മീ​ദ് അ​ഹ​മ്മ​ദി​യെ.

ഷാ​ജ​ഹാ​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ ഇ​റേ​നി​യ​ൻ ഭാ​ര്യ​യു​ടെ സ്മ​ര​ണ​യ്ക്കാ​യി നി​ർ​മി​ച്ച താ​ജ്മ​ഹ​ലി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ ഇ​റാ​ൻ വാ​സ്തു​ശി​ല്പി​ക​ളു​ടെ പ്ര​തി​ഭ​യാ​ണെ​ന്നും ഹ​മീ​ദ് പ​രി​ഹ​സി​ച്ചു.

അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ഇ​റാ​നി​ൽ ന​ട​ത്തു​ന്ന യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റൂ​ബി​യോ​യു​ടെ താ​ജ്മ​ഹ​ൽ ഫോ​ട്ടോ​യു​ടെ പേ​രി​ൽ അ​മേ​രി​ക്ക​യെ വി​മ​ർ​ശി​ച്ച് ഇ​റാ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​റാ​നെ​യും ഇ​റാ​ന്‍റെ സം​സ്കാ​ര​ത്തെ​യും തു​ട​ച്ചു​നീ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന അ​മേ​രി​ക്ക​യാ​ണ് ഇ​റേ​നി​യ​ൻ വ​നി​ത​യു​ടെ പേ​രി​ലു​ള്ള താ​ജ്മ​ഹ​ലി​നു മു​ന്നി​ൽ ചി​ത്ര​മെ​ടു​ത്ത​ത്.

താ​ജ്മ​ഹ​ലി​ന്‍റെ ച​രി​ത്ര​മോ വാ​സ്തു​വി​ദ്യ​യോ അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ൽ അ​ദ്ദേ​ഹം ഇ​വി​ടെ ചി​ത്ര​ത്തി​നു പോ​സ് ചെ​യ്യു​മാ​യി​രു​ന്നി​ല്ല. ച​ക്ര​വ​ർ​ത്തി​യു​ടെ ഇ​റേ​നി​യ​ൻ ഭാ​ര്യ​യോ​ടു​ള്ള സ്നേ​ഹ​ത്തി​നാ​യി ഇ​റേ​നി​യ​ൻ വാ​സ്തു​ശി​ല്പി​ക​ളു​ടെ പ്ര​തി​ഭ​യാ​ലാ​ണ് ഈ ​സ്മാ​ര​കം നി​ർ​മി​ച്ച​ത്- ഹ​മീ​ദ് എ​ക്സി​ൽ കു​റി​ച്ചു.

ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യും ഭാ​ര്യ ജീ​ന​റ്റ് റൂ​ബി​യോ​യും ആ​ഗ്ര​യി​ലെ താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

Latest News

Corehub Up